ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും തോല്‍വി
പനാജി: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും തോല്‍വി. ഇത്തവണയും ലീഡ് നേടിയ ശേഷമായിരുന്നു കൊന്പന്മാര് വീണത്. മുംബൈ സിറ്റി എഫ്സിക്കെതിരെ 1-2നാണ് ബ്ലാസ്റ്റേഴ്സ് കീഴടങ്ങിയത്.
ആദ്യ പകുതിയില്‍ തന്നെ വിസന്റെ ഗോമസിലൂടെ ബ്ലാസ്റ്റേഴ്സ് ലീഡ് നേടി. 27-ാം മിനിറ്റില്‍ സഹല്‍ അബ്ദുള്‍ സമദിന്റെ കോര്‍ണറില്‍ നിന്ന് ഹെഡറിലൂടെ വിസന്റെ ഗോമസ് പന്ത് വലയിലെത്തിക്കുകയായിരുന്നു.
29-ാം മിനിറ്റില്‍ ഒരു ഗോള്‍ കൂടി സ്വന്തമാക്കാന്‍ കേരളത്തിന് സാധിച്ചേനേ. പക്ഷേ മറെയുടെ ഷോട്ട് അമരീന്ദറിന്റെ കൈയിലിടിച്ച് പോസ്റ്റില്‍ തട്ടി മടങ്ങി.

No comments