മുഖ്യമന്ത്രി പിണറായി വിജയനെതിരായ ജാതീയമായ അധിക്ഷേപത്തെ ന്യായീകരിച്ച് എം.പിയും കെ.പി.സി.സി വൈസ് പ്രസിഡന്‍റുമായ കെ. സുധാകരന്‍.
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരായ ജാതീയമായ അധിക്ഷേപത്തെ ന്യായീകരിച്ച് എം.പിയും കെ.പി.സി.സി വൈസ് പ്രസിഡന്‍റുമായ കെ. സുധാകരന്‍. താന്‍ മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിച്ചിട്ടില്ലെന്ന് കെ. സുധാകരന്‍ പറഞ്ഞു. ജാതിത്തൊഴിലിനെക്കുറിച്ച് പറയുന്നത് എങ്ങനെ അപമാനമാകുമെന്നും സുധാകരന്‍ ചോദിച്ചു.
പിണറായി വിജയനെതിരായ പരാമര്‍ശത്തില്‍ ഷാനിമോള്‍ ഉസ്മാന്‍ വിഷമിക്കുന്നതെന്തിനാണെന്നും കെ. സുധാകരന്‍ ചോദിച്ചു. ഷാനിമോളുടെ പരാമര്‍ശത്തില്‍ കെ.പി.സി.സിക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്‍റെ പരാമര്‍ശത്തെ എതിര്‍ത്ത് സി.പി.എം നേതാക്കള്‍ പോലും രംഗത്തെത്തിയിട്ടില്ലെന്നും കെ. സുധാകരന്‍ പറഞ്ഞു.

No comments