ഹിന്ദുസ്ഥാനി മുസ്ലിം ആയതില്‍ താന്‍ അഭിമാനിക്കുന്നെന്ന് കോണ്‍ഗ്രസ് എം.പി ഗുലാം നബി ആസാദ്
ന്യൂഡല്‍ഹി: ഹിന്ദുസ്ഥാനി മുസ്ലിം ആയതില്‍ താന്‍ അഭിമാനിക്കുന്നെന്ന് കോണ്‍ഗ്രസ് എം.പി ഗുലാം നബി ആസാദ്. രാജ്യസഭയില്‍ നിന്ന് ഈമാസം വിരമിക്കുന്ന എം.പിമാര്‍ക്കുള്ള യാത്രയയപ്പ് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജമ്മു-കശ്മീരില്‍ നിന്ന് ഡല്‍ഹിയിലെത്തി നില്‍ക്കുന്ന തന്‍റെ രാഷ്ട്രീയ ജീവിതം പരാമര്‍ശിച്ച പ്രസംഗത്തിനിടെ പലപ്പോഴും അദ്ദേഹം വികാരാധീനനായി.
'ഞാന്‍ ഒരിക്കലും പാകിസ്താനില്‍ പോയിട്ടില്ല. അതൊരു ഭാഗ്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒരിക്കലും പാകിസ്താനില്‍ പോയിട്ടില്ലാത്ത ഭാഗ്യവാന്മാരായ ആളുകളില്‍ ഞാനും ഒരാളാണ്. പാകിസ്താനിലെ സാഹചര്യങ്ങളെ കുറിച്ച് വായിച്ചറിഞ്ഞപ്പോള്‍, ഹിന്ദുസ്ഥാനി മുസ്ലിം ആയതില്‍ എനിക്ക് ഏറെ അഭിമാനം തോന്നി'- അദ്ദേഹം പറഞ്ഞു.

No comments