ഐപിഎല്‍ ലേലത്തിലെ താരങ്ങളുടെ അന്തിമപട്ടിക പുറത്തുവിട്ടപ്പോള്‍ ഇടംനേടാനാവാതെ മലയാളി താരം എസ് ശ്രീശാന്ത്.
മുംബൈ: ഐപിഎല്‍ ലേലത്തിലെ താരങ്ങളുടെ അന്തിമപട്ടിക പുറത്തുവിട്ടപ്പോള്‍ ഇടംനേടാനാവാതെ മലയാളി താരം എസ് ശ്രീശാന്ത്. ബിസിസിഐ പുറത്തുവിട്ട പട്ടികയില്‍ 292 താരങ്ങളാണുള്ളത്.
ഫെബ്രുവരി 18ന് ചെന്നൈയില്‍ വച്ചാണ് ലേലം നടക്കുന്നത്. 1,114 താരങ്ങളാണ് ലേലത്തില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. മലയാളി താരം എസ് ശ്രീശാന്തിന് പട്ടികയില്‍ ഇടംപിടിക്കാനായില്ല. എന്നാല്‍ ഇതിഹാസ ക്രിക്കറ്റ് താരം സച്ചിന് തെന്‍ഡുല്‍ക്കറുടെ മകന് അര്ജുന് തെന്‍ഡുല്‍ക്കര്‍ പട്ടികയില്‍ ഇടം നേടി.

No comments