Breaking News

രാജ്യസഭയിൽ ബിജെപി ശക്തി തെളിയിക്കുന്നു

 


ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വന്നതോടുകൂടി രാജ്യസഭയില്‍ ഭൂരിപക്ഷം ഉറപ്പിച്ച്‌ ബി ജെ പി നേതൃത്വം നല്‍കുന്ന എന്‍ ഡി എ. ഉത്തര്‍പ്രദേശില്‍ നിന്നുള്ള 11 സീറ്റിലേക്കും, ഉത്തരാഖണ്ഡിലെ ഒരു സീറ്റിലേക്കുമാണ് മത്സരം നടന്നത്. ഇതില്‍ 12 സീറ്റും എതിരില്ലാതെ തന്നെ ബി ജെ പി തെരഞ്ഞെടുക്കപ്പെട്ടു. ഇതോടുകൂടി രാജ്യസഭയില്‍ ബി ജെ പിയുടെ അംഗബലം 92 ആയി. എന്‍ ഡി എയ്‌ക്ക് ആകെ 111 പേരുണ്ട്.

അതേസമയം, രാജ്യസഭയില്‍ കോണ്‍ഗ്രസിന്റെ അവസ്ഥ കൂടുതല്‍ പരിതാപകരമായിട്ടുണ്ട്. 38 ആംഗങ്ങളാണ് കോണ്‍ഗ്രസിന് രാജ്യസഭയിലുള്ളത്. യു പി എ സംഖ്യത്തിന് ആകെ കൂടിയുള്ളത് 62 അംഗങ്ങളാണ്. 1990ന് ശേഷം ഭൂരിപക്ഷം ഉറപ്പിക്കാന്‍ ഒരു കൂട്ടുകക്ഷി പിന്തുണയ്‌ക്കും കോണ്‍ഗ്രസിനെ സഹായിക്കാന്‍ കഴിഞ്ഞിട്ടില്ല.

No comments