Breaking News

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്.


 കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. ഒരു ഗ്രാമിന് 4425 രൂപയും ഒരു പവന് 35,400 രൂപയുമാണ് ഇന്നത്തെ വില. ഒരു ഗ്രാമിന് 30 രൂപയും ഒരു പവന് 240 രൂപയുമാണ് ഇന്ന് കുറഞ്ഞത്. തുടര്‍ച്ചയായി രണ്ടാമത്തെ ദിവസമാണ് സ്വര്‍ണവില കുറയുന്നത്. 35,640 രൂപയായിരുന്നു വ്യാഴാഴ്ച പവന്റെ വില. ഒരു ഗ്രാമിന് 4475 രൂപയും ഒരു പവന് 35,800 രൂപയുമായിരുന്നു ഫെബ്രുവരി 10ലെ വില. ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 1820 ഡോളറായി കുറഞ്ഞു. ഡോളര്‍ കരുത്താര്‍ജിച്ചതും ട്രഷറിയില്‍നിന്നുള്ള ആദായംവര്‍ധിച്ചതുമാണ് സ്വര്‍ണവിലയെ ബാധിച്ചത്.

No comments