Breaking News

ഇന്ത്യയ്ക്കെതിരായ പരമ്ബരയിലെ ആദ്യ ടെസ്റ്റ് മത്സരത്തില്‍ ആധികരക ജയം സ്വന്തമാക്കിയ ഇംഗ്ലണ്ട് രണ്ടാം മത്സരത്തിനുള്ള തയാറെടുപ്പിലാണ്


 ചെന്നൈ: ഇന്ത്യയ്ക്കെതിരായ പരമ്ബരയിലെ ആദ്യ ടെസ്റ്റ് മത്സരത്തില്‍ ആധികരക ജയം സ്വന്തമാക്കിയ ഇംഗ്ലണ്ട് രണ്ടാം മത്സരത്തിനുള്ള തയാറെടുപ്പിലാണ്. 227 റണ്‍സിന്റെ തകര്‍പ്പന്‍ ജയം സന്ദര്‍ശകരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. ഫെബ്രുവരി 13ന് ആരംഭിക്കുന്ന രണ്ടാം മത്സരത്തിനും വേദിയാകുന്നത് ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയം തന്നെയാണ്. മത്സരത്തിന് മുന്നോടിയായി 12 അംഗ ഇംഗ്ലണ്ട് ടീമിനെ നായകന്‍ ജോ റൂട്ട് പ്രഖ്യാപിച്ചു.

നാല് പ്രധാന മാറ്റങ്ങളുമായാണ് ഇംഗ്ലണ്ട് രണ്ടാം മത്സരത്തിനിറങ്ങുന്നത്. ആദ്യ മത്സരത്തില്‍ പേസിലെ കുന്തമുനകളായിരുന്ന ആര്‍ച്ചറും ആന്‍ഡേഴ്സണും രണ്ടാം മത്സരത്തില്‍ കളിക്കുന്നില്ല. സ്‌പിന്നര്‍ ഡൊമിനിക് ബെസ്സും രണ്ടാം മത്സരത്തിനുള്ള ടീമില്‍ ഇടം കണ്ടെത്തിയില്ല.

No comments