ഭാര്യ നിനിത കണിച്ചേരിയുടെ നിയമനവിവാദവുമായി ബന്ധപ്പെട്ട് ആദ്യപ്രതികരണവുമായി സി.പി.എം നേതാവും മുന്‍ എം.പിയുമായ എം.ബി രാജേഷ്.
പാലക്കാട്: ഭാര്യ നിനിത കണിച്ചേരിയുടെ നിയമനവിവാദവുമായി ബന്ധപ്പെട്ട് ആദ്യപ്രതികരണവുമായി സി.പി.എം നേതാവും മുന്‍ എം.പിയുമായ എം.ബി രാജേഷ്. നിനിത കണിച്ചേരിയുടെ നിയമനം അട്ടിമറിക്കാന്‍ ഗൂഢാലോചന നടന്നുവെന്നും മൂന്നു പേര്‍ ചേര്‍ന്നാണ് ഇതിനായി ഉപജാപം നടത്തിയയെന്നും എം.ബി രാജേഷ് ആരോപിച്ചു. പിന്മാറിയില്ലെങ്കില്‍ മാധ്യമങ്ങളിലൂടെ അപമാനിക്കുമെന്ന് ഭീഷണിപ്പെടുത്തി.
നിനിതയുടെ നിയമനം അട്ടിമറിക്കാന്‍ വിവിധ തലത്തില്‍ ഗൂഢാലോചന നടന്നു. ഇന്‍റര്‍വ്യൂ ബോര്‍ഡിലുള്ള പ്രമുഖനൊപ്പം ജോലി ചെയ്യുന്ന ആള്‍ക്കു വേണ്ടിയായിരുന്നു ഗൂഢാലോചന നടത്തിയതെന്നും രാജേഷ് ആരോപിച്ചു. എന്നാല്‍, ഇദ്ദേഹത്തിന്‍റെ പേര് വെളിപ്പെടുത്താന്‍ രാജേഷ് തയാറായില്ല.

No comments