Breaking News

പറവൂര്‍ തന്‍റെ ഹൃദയത്തിന്‍റെ ഭാഗമാണെന്നും പറവൂരിലല്ലാതെ മറ്റൊരിടത്തും മത്സരിക്കില്ലെന്ന് പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ടെന്നും​ വി.ഡി സതീശന്‍ എം.എല്‍.എ

 


പറവൂര്‍: പറവൂര്‍ തന്‍റെ ഹൃദയത്തിന്‍റെ ഭാഗമാണെന്നും പറവൂരിലല്ലാതെ മറ്റൊരിടത്തും മത്സരിക്കില്ലെന്ന് പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ടെന്നും​ വി.ഡി സതീശന്‍ എം.എല്‍.എ. മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്​ഥാനരഹിതമാണ്​. മത്സരിക്കണോയെന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. പറവൂര്‍ എന്‍റെ ഹൃദയത്തിന്‍റെ ഭാഗമാണ്. അത് പറിച്ചെടുക്കാന്‍ കഴിയില്ല -അദ്ദേഹം വ്യക്​തമാക്കി.

എ​ല്‍.ഡി.എഫില്‍ ആര്​ മത്സരിക്കുന്നു എന്നത്​ വിഷയമല്ല. എല്ലാ പ്രാവശ്യവും തനിക്കെതിരെ മത്സരിച്ചത് എല്‍.ഡി.എഫാണ്. ഇത്തവണ സി.പി.എം സ്ഥാനാര്‍ഥിയാണ് പറവൂരില്‍ മത്സരിക്കുന്നത് എന്ന പ്രചരണത്തില്‍ ഒരു കാര്യവുമില്ല. സി പി എം വന്നാല്‍ കൂടുതല്‍ വോട്ടുകിട്ടുമെന്ന് പറയുന്നതിന്‍റെ അര്‍ത്ഥം കുറെ സി പി എമ്മുകാര്‍ സി.പി.ഐക്ക് വോട്ടുചെയ്യാറില്ലായെന്നാണ്.

No comments