ഒഡീഷ എഫ് സിയെ തകര്‍ത്ത് എ ടി കെ മോഹന്‍ ബഗാന്‍
ബാംബോലിം | ഐ എസ് എല്ലിലെ 84ാം മത്സരത്തില്‍ ഒഡീഷ എഫ് സിയെ തകര്‍ത്ത് എ ടി കെ മോഹന്‍ ബഗാന്‍. ഒഡീഷ ചെറുത്തുനിന്നെങ്കിലും അതികായരായ എ ടി കെയെ അതിജയിക്കാനായില്ല. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് എ ടി കെയുടെ വിജയം. മന്‍വീര്‍ സിംഗ്, റോയ് കൃഷ്ണ എന്നിവര്‍ രണ്ട് വീതം ഗോളുകള്‍ നേടി.
രണ്ടാം മിനുട്ടില്‍ തന്നെ ഒഡീഷയുടെ ജേക്കബ് ട്രാറ്റിന് മഞ്ഞക്കാര്‍ഡ് ലഭിച്ചത് കല്ലുകടിയായി. മാഴ്‌സലോ പെരേരയില്‍ നിന്ന് ബോള്‍ തട്ടിപ്പറിക്കാന്‍ ഉപയോഗിച്ച ടാക്കിള്‍ പരുക്കനായതാണ് ട്രാറ്റിന് വിനയായത്. പതിനൊന്നാം മിനുട്ടില്‍ മന്‍വീര്‍ സിംഗ് എ ടി കെക്ക് വേണ്ടി ആദ്യ ഗോള്‍ നേടി. റോയ് കൃഷ്ണയാണ് അസിസ്റ്റ് ചെയ്തത്.

No comments