സ്വര്‍ണത്തിന്റെയും വെള്ളിയുടെയും കസ്റ്റംസ് തീരുവ കുറയ്ക്കും
ഡെൽഹി : ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബജറ്റിലെ ശ്രദ്ധേയമായ പ്രഖ്യാപനങ്ങളില്‍ ഒന്നാണ് സ്വര്‍ണത്തിന്റെയും വെള്ളിയുടെയും കസ്റ്റംസ് തീരുവ കുറയ്ക്കുമെന്നുള്ളത്. ഇതോടെ രാജ്യത്ത് സ്വര്‍ണവിലയില്‍ കുറവ് വരുമെന്നും സ്വര്‍ണ കള്ളക്കടത്ത് പോലും കുറയാന്‍ കാരണമാകും എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ആഭ്യന്തര വിപണിയില്‍ ഡിമാന്‍ഡ് വര്‍ധിക്കുന്നത് ഉള്‍പ്പെടെയുള്ള ഗുണകരമായ നീക്കങ്ങള്‍ ഇതുമൂലം ആഭരണ വ്യവസായത്തില്‍ വന്നുചേരുമെന്നാണ് വ്യവസായികളും പ്രതീക്ഷിക്കുന്നത്.
സ്വര്‍ണത്തിന്റെ ഇറക്കുമതി ചുങ്കം 12.5 ശതമാനമായിരുന്നു. മൂന്ന് ശതമാനം ജി എസ് ടിയും സ്വര്‍ണത്തിന് മേല്‍ ഇടാക്കുന്നു.

No comments