മുസ്ലിം വിരോധം ചര്‍ദ്ദിക്കുന്ന സംസ്ഥാന സെക്രട്ടറി എ.വിജയരാഘവനെ സി.പി.എം കൂട്ടിലടക്കണമെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി
കോഴിക്കോട്: മുസ്ലിം വിരോധം ചര്‍ദ്ദിക്കുന്ന സംസ്ഥാന സെക്രട്ടറി എ.വിജയരാഘവനെ സി.പി.എം കൂട്ടിലടക്കണമെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി മുസ്തഫ മുണ്ടുപാറ. വിജയരാഘവന്‍റെ സമീപകാല പ്രസ്താവനകളുടെ പശ്ചാത്തലത്തില്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെയാണ് എസ്.വൈ.എസ് നേതാവിന്‍റെ പ്രതികരണം.
മുസ്തഫ മുണ്ടുപാറയുടെ ഫേസ്‌ബുക് പോസ്റ്റ്:
സി.പി.എം സംസ്ഥാന സെക്രട്ടരി എ.വിജയരാഘവന്‍റെ ഓരോ ഇടപെടലുകളും സംഘികളെ തോല്‍പിക്കും വിധത്തിലാണ്.വാ തുറന്നാല്‍ മുസ്ലിം വിരോധം മാത്രം ചര്‍ദ്ദിക്കുന്ന ഇദ്ദേഹം ശുദ്ധവര്‍ഗ്ഗീയവാദിയാണെന്ന് പലതവണ തെളിയിച്ചു കഴിഞ്ഞു. ഇദ്ദേഹത്തെ കൂട്ടിലടക്കാന്‍ വൈകുന്ന ഓരോ നിമിഷങ്ങളും മതേതര കേരളത്തിന്‍റെ തകര്‍ച്ചക്ക് വഴിയൊരുക്കും.സാമുദായിക സംഘര്‍ഷമാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.

No comments