രാജ്യത്ത് കത്തിപ്പടരുന്ന കാര്‍ഷിക പ്രക്ഷോഭത്തില്‍ പ്രതികരണവുമായി ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്ലി
ന്യൂഡല്‍ഹി: രാജ്യത്ത് കത്തിപ്പടരുന്ന കാര്‍ഷിക പ്രക്ഷോഭത്തില്‍ പ്രതികരണവുമായി ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്ലി. കര്‍ഷകര്‍ രാജ്യത്തിന്‍റെ അവിഭാജ്യ ഘടകമാണെന്നും രാഷ്ട്രീയപ്പാര്‍ട്ടികളെല്ലാം ചേര്‍ന്ന് പരിഹാരം കൊണ്ടുവരുമെന്നാണ് പ്രതീക്ഷയെന്നും കോഹ്ലി പ്രതികരിച്ചു.
''വിയോജിപ്പുകള്‍ക്കപ്പുറത്ത് നമുക്ക് ഒരുമിച്ചുനില്‍ക്കാം. കര്‍ഷകര്‍ രാജ്യത്തിന്‍റെ അവിഭാജ്യഘടകമാണ്. സമാധാനം കൊണ്ടുവരാനും ഒന്നിച്ച് മുന്നോട്ട് പോകാനും എല്ലാപാര്‍ട്ടികളും ചേര്‍ന്ന് പരിഹാരം കൊണ്ടുവരുമെന്ന് എനിക്കുറപ്പുണ്ട്'' - കോഹ്ലി ട്വീറ്റ് ചെയ്തു.
അതേസമയം കാര്‍ഷിക സമരം അന്താരാഷ്ട്രതലത്തില്‍ ചര്‍ച്ചയായതിനെ പ്രതിരോധിക്കാനായി കേന്ദ്രസര്‍ക്കാര്‍ ഒരുക്കിയ 'ഇന്ത്യ എഗെയ്ന്‍സ്റ്റ് പ്രൊപ്പഗണ്ട' ഹാഷ്ടാഗ് കോഹ്ലി ഉപയോഗിച്ചില്ലെന്നത് ശ്രദ്ധേയമാണ്.

No comments