Breaking News

കോവിഡ്​ രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഖത്തറില്‍ ചില നിയന്ത്രണങ്ങള്‍ പുനസ്​ഥാപിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു

 


ദോഹ: കോവിഡ്​ രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഖത്തറില്‍ ചില നിയന്ത്രണങ്ങള്‍ പുനസ്​ഥാപിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. എന്നാല്‍ ഖത്തറിലേക്ക്​ യാത്രാവിലക്ക്​ ഇല്ല. നിലവില്‍ ഖത്തറിന്‍െറ യാത്രാസംബന്ധമായ ചട്ടങ്ങളില്‍ മാറ്റം വരുത്തിയിട്ടില്ല. ഇത്തരത്തിലുള്ള പ്രചാരണം തെറ്റാണെന്നും അധികൃതര്‍ അറിയിച്ചു. നിയന്ത്രണങ്ങള്‍ പുനസ്​ഥാപിച്ച തീരുമാനം ഫെബ്രുവരി നാലുമുതല്‍​ നിലവില്‍ വരും​.

ഓഫിസുകളില്‍ 80 ശതമാനം ജീവനക്കാര്‍ മാത്രമേ ഹാജരാകാന്‍ പാടുള്ളൂ. ബാക്കിയുള്ളവര്‍ വീടുകളിലിരുന്ന്​ ജോലി ചെയ്യണം. ഓഫിസുകളിലെ യോഗങ്ങളില്‍ 15 പേര്‍ മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ. ഇന്‍ഡോര്‍ പരിപാടികളില്‍ അഞ്ചുപേര്‍ മാത്രമേ ഉണ്ടാകാവൂ.

No comments