കൊവിഡ് ന്യൂമോണിയ ബാധിച്ച് ചികില്‍സയിലായിരുന്ന സിപിഎം നേതാവ് എം വി ജയരാജന്റെ ആരോഗ്യ നിലയില്‍ പുരോഗതി
കണ്ണൂര്‍: കൊവിഡ് ന്യൂമോണിയ ബാധിച്ച് ചികില്‍സയിലായിരുന്ന സിപിഎം നേതാവ് എം വി ജയരാജന്റെ ആരോഗ്യ നിലയില്‍ പുരോഗതി. ഇന്ന് നടത്തിയ അദ്ദേഹത്തിന്റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവായിട്ടുണ്ട്.
പ്രമേഹവും രക്തസമ്മര്‍ദ്ദവും നിയന്ത്രണവിധേയമാണ്. ഭക്ഷണം കഴിക്കാന്‍ തുടങ്ങി. എങ്കിലും അണുബാധ കുറഞ്ഞിട്ടില്ല. അതിനുശേഷം മാത്രമേ ആശുപത്രി വിടാന്‍ കഴിയൂ എന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ നിഗമനം. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലാണ് അദ്ദേഹം ചികില്‍സയില്‍ തുടരുന്നത്

No comments