Breaking News

തിരഞ്ഞെടുപ്പ് സമിതിക്ക് പിന്നാലെ കെവി തോമസിന്റെ ആവശ്യം..!! എറണാകുളത്ത്..

 


കൊച്ചി: കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് സമിതി വന്നതിന് പിന്നാലെ പുതിയ ആവശ്യവുമായി കെവി തോമസ്. എറണാകുളത്ത് ജയസാധ്യതയുള്ള വനിതാ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കണമെന്നാണ് തോമസ് ആവശ്യപ്പെടുന്നത്. നേരത്തെ തോമസ് സ്വന്തം മകളെ മത്സരിപ്പിക്കാന്‍ ശ്രമം നടത്തുന്നുണ്ടെന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം അദ്ദേഹം തന്നെ തള്ളിയിരുന്നു. തനിക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹമില്ലെന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് സമിതിയില്‍ താനും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് മാധ്യമങ്ങളിലൂടെയാണ് അറിയാന്‍ സാധിച്ചതെന്നും തോമസ് പറഞ്ഞു. മത്സര രംഗത്ത് താനുണ്ടാവുമോ എന്നൊന്നും അറിയില്ലെന്നും കെവി തോമസ് പറഞ്ഞു.


മത്സരിക്കുന്നത് പ്രായം പരിഗണിച്ചിട്ടാണെന്ന വാദത്തോട് യോജിപ്പില്ല. ഇനി പ്രായമാണ് മാനദണ്ഡമെങ്കില്‍ അത് എല്ലാവര്‍ക്കും ഒരുപോലെയാകണം. സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നത് എപ്പോഴും ജയിക്കാനുള്ള സാധ്യതയുണ്ടോ എന്ന് പരിശോധിച്ചാവണമെന്നും തോമസ് പറഞ്ഞു. തന്നോട് മത്സരിക്കണമെന്ന് ആരും പറഞ്ഞിട്ടില്ല. അതേസമയം കോണ്‍ഗ്രസ് പ്രഖ്യാപിച്ച തിരഞ്ഞെടുപ്പ് സമിതിയില്‍ അഞ്ച് വനിതകളുമുണ്ട്. മേല്‍നോട്ട സമിതിക്ക് പുറമേ തിരഞ്ഞെടുപ്പ് പ്രചാരണം ഏകോപിപ്പിക്കുന്നതിന് കൂടിയാണ് തിരഞ്ഞെടുപ്പ് കമ്മിറ്റിക്ക് രൂപം നല്‍കിയത്. തോമസിനെ അനുനയിപ്പിക്കുക എന്ന ലക്ഷ്യം കൂടി കോണ്‍ഗ്രസിന്റെ മുന്നിലുണ്ടായിരുന്നു.


അതേസമയം പുതിയ സമിതി വന്നത് കെവി തോമസ് പാര്‍ട്ടി വിടുമെന്ന സൂചനയ്ക്കിടെയാണ്. നേരത്തെ സോണിയാ ഗാന്ധി വിളിച്ച് അദ്ദേഹത്തിന് അര്‍ഹമായ പരിഗണന നല്‍കുമെന്ന് അറിയിച്ചിരുന്നു. ബിജെപി അദ്ദേഹത്തെ പാര്‍ട്ടിയുടെയും മുന്നണിയുടെയും ഭാഗമാക്കാന്‍ ആഗ്രഹിച്ചിരുന്നു. സിപിഎമ്മുമായി അദ്ദേഹം ചര്‍ച്ച നടത്തിയെന്നും സൂചനയുണ്ടായിരുന്നു. കെവി തോമസിനെതിരെ ഒരു വിഭാഗം നേരത്തെ വലിയ പ്രചാരണം സോഷ്യല്‍ മീഡിയയില്‍ അടക്കം നടത്തിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് തോമസ് വിമത ഭീഷണി ഉയര്‍ത്തിയത്.


തിരഞ്ഞെടുപ്പ് പ്രചാരണവും ഏകോപന ചുമതലയും തിരഞ്ഞെടുപ്പ് കമ്മിറ്റിക്ക് നല്‍കിയിരിക്കുകയാണ് സോണിയാ ഗാന്ധി. മുല്ലപ്പള്ളി രാമചന്ദ്രന്‍, എകെ ആന്റണി, രമേശ് ചെന്നിത്തല, കെസി വേണുഗോപാല്‍, ശശി തരൂര്‍, കെവി തോമസ്, പന്തളം സുധാകരന്‍, എന്നിവര്‍ അടങ്ങുന്നതാണ് സമിതി. ഉമ്മന്‍ ചാണ്ടി അധ്യക്ഷന്‍ പത്തംഗ സമിതിയെ വേറെയും ഹൈക്കമാന്‍ഡ് നിയമിച്ചിരുന്നു. 36 അംഗങ്ങള്‍ അടങ്ങുന്നതാണ് സമിതി. രാഹുല്‍ ഗാന്ധിയുടെ പ്രതിനിധിയായി കെസി വേണുഗോപാല്‍ ഈ സമിതിയിലുമുണ്ട്. ഇതോടെ ഹൈക്കമാന്‍ഡിന്റെ പൂര്‍ണമായ മേല്‍നോട്ടത്തിലായിരിക്കും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടക്കുക.

No comments