കോവിഡ് രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് ചില നിയന്ത്രണങ്ങള്‍ പുനഃസ്ഥാപിച്ചു
ദോഹ: കോവിഡ് രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് ചില നിയന്ത്രണങ്ങള്‍ പുനഃസ്ഥാപിച്ചു. എന്നാല്‍, ഖത്തറിലേക്ക് യാത്രാവിലക്ക് ഇല്ല. നിലവില്‍ ഖത്തറിെന്റ യാത്രാസംബന്ധമായ ചട്ടങ്ങളില്‍ മാറ്റം വരുത്തിയിട്ടില്ല.ഇത്തരത്തിലുള്ള പ്രചാരണം തെറ്റാണെന്നും അധികൃതര്‍ അറിയിച്ചു. നിയന്ത്രണങ്ങള്‍ പുനഃസ്ഥാപിച്ച മന്ത്രിസഭയുെട തീരുമാനം വ്യാഴാഴ്ച മുതല്‍ നിലവില്‍ വരും.
അമീരി ദിവാനില്‍ ചേര്‍ന്ന മന്ത്രിസഭ യോഗത്തില്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് ആല്‍ഥാനി അധ്യക്ഷത വഹിച്ചു.

No comments