Breaking News

കോവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റില്ലാതെ എത്തിയ വിനോദ സഞ്ചാരികളടക്കമുള്ളവരെ നാടുകാണിയില്‍നിന്ന് തിരിച്ചയച്ചു

 


ഗൂഡല്ലൂര്‍: കോവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റില്ലാതെ എത്തിയ വിനോദ സഞ്ചാരികളടക്കമുള്ളവരെ നാടുകാണിയില്‍നിന്ന് തിരിച്ചയച്ചു. കേരളത്തില്‍നിന്ന് നീലഗിരിയിലേക്ക് വരുന്ന വിനോദ സഞ്ചാരികളടക്കമുള്ളവര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജറാക്കണമെന്ന ഉത്തരവ് നീലഗിരി ജില്ല കലക്ടര്‍ ജെ. ഇന്നസെന്‍റ് ദിവ്യയാണ് പുറപ്പെടുവിച്ചത്. സര്‍ട്ടിഫിക്കറ്റില്ലാതെ വരുന്നവരെ പരിശോധനക്ക് വിധേയമാക്കുമെന്നും ഇതിനായി സംവിധാനമൊരുക്കിയതായും കലക്ടര്‍ വ്യക്തമാക്കിയിരുന്നു. എന്നിട്ടും യാത്രക്കാരെ തിരിച്ചയച്ച നടപടി വിവാദമായി.

No comments