Breaking News

പെയിന്‍റിന്‍റെ മറ പോലുമില്ലാതെ നഗ്നത പ്രദര്‍ശിപ്പിച്ച പൃഥ്വിരാജും രഹ്​ന ഫാത്തിമയെ പോലെ കുറ്റക്കാരന്‍-ചര്‍ച്ചയായി അഭിഭാഷകയുടെ കുറിപ്പ്​


കൊച്ചി :  രഹ്​ന ഫാത്തിമ സ്വന്തം കുട്ടികളെ കൊണ്ട്​ നഗ്​ന ശരീരത്തില്‍ ​പെയിന്‍റ്​ ചെയ്യിച്ച സംഭവം ഏറെ വിവാദം സൃഷ്​ടിച്ചിരുന്നു. രഹ്​ന ഫാത്തിമയുടെ നഗ്​നതയ്‌ക്കെതിരെ കേസെടുത്ത ഉത്സാഹത്തോടെ നടന്‍ പൃഥ്വിരാജിനെതിരെയും കേസെടുക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ്​ സുപ്രീം കോടതി അഭിഭാഷക ആയ രശ്​മിത രാമചന്ദ്രന്‍. ഈ വിഷയും ചൂണ്ടിക്കാട്ടി രശ്​മിത ഫേസ്​ബുക്കിലിട്ട്​ പോസ്റ്റ്​ സമൂഹ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയാകുകയാണ്​.

രണ്ട്​ ദിവസം മുമ്ബ്​ പൃഥ്വിരാജ്​ ഷര്‍ട്ട്​ ഇടാതെ ഒരു ബീച്ചില്‍ നില്‍ക്കുന്ന ഫോ​ട്ടോ ഫേസ്​ബുക്കില്‍ പോസ്റ്റ്​ ചെയ്​തതാണ്​ രശ്​മിതയുടെ പോസ്റ്റിന്​ ആധാരം. പെയിന്‍റ്​ കൊണ്ടു മറച്ച മാറിടം പൊതുവിടത്തില്‍ പ്രദര്‍ശിപ്പിച്ച രഹ്​ന ഫാത്തിമയേക്കാള്‍ പെയിന്‍റിന്‍റെ മറ പോലുമില്ലാതെ നഗ്​നത പ്രദര്‍ശിപ്പിച്ച പൃഥ്വിരാജ് സുകുമാരന്‍ കുറ്റക്കാരനാണെന്ന്​ രശ്​മിത ചൂണ്ടിക്കാട്ടുന്നു.

No comments