Breaking News

ശബരിമല വിഷയത്തില്‍ മൂന്ന് മുന്നണികളേയും വിമര്‍ശിച്ച്‌ എന്‍.എസ്.എസ്


 ചങ്ങനാശ്ശേരി : ശബരിമല വിഷയത്തില്‍ മൂന്ന് മുന്നണികളേയും വിമര്‍ശിച്ച്‌ എന്‍.എസ്.എസ്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വിശ്വാസസംരക്ഷണത്തിന്റെ പേരില്‍ വിശ്വാസികളെ സ്വാധീനിക്കുവാന്‍ വേണ്ടി പുതിയ വാദഗതികളുമായി രാഷ്ട്രീയകക്ഷികള്‍ രംഗപ്രവേശം ചെയ്തിരിക്കുകയാണെന്നും എന്‍.എസ്.എസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച കേസ് സുപ്രീംകോടതിയുടെ വിശാലബഞ്ചിന്റെ പരിഗണനയില്‍ ഇരിക്കെയാണ്. ഈ പശ്ചാത്തലത്തില്‍ വിശ്വാസ സംരക്ഷണത്തിന്റെ പേരില്‍ പുതിയ വാദങ്ങളുമായി രാഷ്ട്രീയ കക്ഷികള്‍ രംഗത്തെത്തിയത് കൗതുകകരമാണ്. കേന്ദ്രത്തില്‍ ബി.ജെ.പിക്ക് നിയമ നിര്‍മാണം നടത്തി പരിഹരിക്കാവുന്ന പ്രശ്നമായിരുന്നു.

No comments