Breaking News

മുഖ്യമന്ത്രി പിണറായി വിജയനേയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും രൂക്ഷമായി വിമര്‍ശിച്ച്‌ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ

 


തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനേയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും രൂക്ഷമായി വിമര്‍ശിച്ച്‌ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ. കേരളത്തിലെ ഒരു മുഖ്യമന്ത്രിക്ക് സ്വര്‍ണത്തോടാണ് പ്രിയം, മറ്റൊരാള്‍ക്ക് സോളാറില്‍ നിന്നാണ് ഊര്‍ജം ലഭിക്കുന്നതെന്നും നഡ്ഡ പറഞ്ഞു. തൃശ്ശൂരില്‍ നടന്ന ബിജെപി പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.

'കേരളത്തിലെ സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങള്‍ പൂര്‍ണ്ണമായും വ്യാപകമായ അഴിമതിയിലാണ്. ഒരു സംസ്ഥാനമെന്ന നിലയില്‍ അഴിമതിയും കുംഭകോണങ്ങളും കേരളത്തിന് വളരെ മോശമായ പേര് നല്‍കിയിട്ടുണ്ട്. അഴിമതി കേസുകളില്‍ സ്ത്രീയുടെ നിഴല്‍ ഉണ്ട്. ഇത് പണത്തിന്റെ അഴിമതി മാത്രമല്ല അതിലുപരിയാണ്' എന്ന് നഡ്ഡ പറഞ്ഞു.

No comments