കുവൈത്തിന്റെ അയല്‍ രാജ്യങ്ങളില്‍ ജനിതകമാറ്റം സംഭവിച്ച ആഫ്രിക്കന്‍ കോവിഡ് കണ്ടെത്തിയ സാഹചര്യത്തില്‍ ആരോഗ്യ മന്ത്രാലയം അതീവ ജാഗ്രതയില്‍
കുവൈത്ത് : കുവൈത്തിന്റെ അയല്‍ രാജ്യങ്ങളില്‍ ജനിതകമാറ്റം സംഭവിച്ച ആഫ്രിക്കന്‍ കോവിഡ് കണ്ടെത്തിയ സാഹചര്യത്തില്‍ ആരോഗ്യ മന്ത്രാലയം അതീവ ജാഗ്രതയില്‍. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മൂന്നു സുപ്രധാന സംഭവങ്ങളാണു ഇന്നലെ മുതല്‍ രാജ്യത്ത് അതീവ ജാഗ്രത പാലിക്കാന്‍ ആരോഗ്യ മന്ത്രാലയത്തെ പ്രേരിപ്പിച്ചത്.
ജനിതകമാറ്റം സംഭവിച്ച ആഫ്രിക്കന്‍ കോവിഡ് വൈറസ് അയല്‍ രാജ്യങ്ങളില്‍ റിപോര്‍ട്ട് ചെയ്യപ്പെട്ട സംഭവമാണു ഇതില്‍ പ്രധാനം. ഇത് കുവൈത്തിലും എത്തിചേരാനുള്ള സാധ്യതയാണു അധികാരികളെ ആശങ്കപ്പെടുത്തുന്നത്.കഴിഞ്ഞ നവംബര്‍ 10നു ശേഷം ഏറ്റവും അധികം പേരാണു ഇന്നലെ കൊറോണ ബാധിതരായത്. 811 പേര്‍ക്കാണ് ഇന്നലെ വൈറസ്ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

No comments