Breaking News

തൃശൂരില്‍ പത്മജ..!! അനില്‍ അക്കര വടക്കാഞ്ചേരിയില്‍..!! തൃശൂരില്‍ കോണ്‍ഗ്രസ് സാധ്യതാ പട്ടിക ഇങ്ങനെ..


 തൃശൂര്‍: കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ സജീവമാകും മുമ്പേ ഞെട്ടിച്ച് തൃശൂര്‍ ഡിസിസി. പ്രാഥമിക സ്ഥാനാര്‍ത്ഥി പട്ടിക കെപിസിസി നല്‍കിയിരിക്കുകയാണ് അവര്‍. എഐസിസിക്കും ഈ പട്ടിക നല്‍കിയിട്ടുണ്ട്. അതേസമയം വമ്പന്‍ നേതാക്കളെയാണ് തന്നെയാണ് ഇത്തവണ കളത്തില്‍ ഇറങ്ങുന്നത്. രണ്ട് വനിതകള്‍ പട്ടികയിലുണ്ട്. കഴിഞ്ഞ തവണ സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തില്‍ വിജയിച്ച വടക്കാഞ്ചേരിയില്‍ കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര തന്നെ സ്ഥാനാര്‍ത്ഥിയാവും. ഈ സീറ്റിലേക്ക് അനില്‍ അക്കരയുടെ പേര് മാത്രമാണ് ഉള്ളത്. മറ്റിടത്തൊന്നും അങ്ങനെയല്ല.


തൃശൂരില്‍ രണ്ട് ദിവസമായി ക്യാമ്പ് ചെയ്യുന്ന കെസി വേണുഗോപാലിന് ജില്ലാ നേതാക്കള്‍ സാധ്യത സ്ഥാനാര്‍ത്ഥികളുടെ വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. തൃശൂരില്‍ ഇത്തവണ രണ്ട് പേരെയാണ് പരിഗണിക്കുന്നത്. പത്മജ വേണുഗോപാലിനാണ് പ്രഥമ പരിഗണിക്കുന്നത്. പത്മ ഇല്ലെങ്കില്‍ ടിവി ചന്ദ്രമോഹനാണ് സാധ്യത. ഒല്ലൂരില്‍ കടുത്ത പോരാട്ടം തന്നെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലുണ്ടാവും. എംപി വിന്‍സെന്റ്, ജോസ് വള്ളൂര്‍, ടിജെ സനീഷ്‌കുമാര്‍, വിഎസ് ഡേവിഡ്, എന്നിവരെയാണ് പരിഗണിക്കുന്നത്. പുതുക്കാട് മണ്ഡലത്തില്‍ ജോസഫ് ടാജറ്റ്, ടിജെ സനീഷ്‌കുമാര്‍ എന്നിവരാണ് പട്ടികയിലുള്ളത്.


ചാലക്കുടിയില്‍ പിസി ചാക്കോയ്ക്ക് തന്നെയാണ് മുന്‍തൂക്കം. എംപി വിന്‍സെന്റിനെയും ഷോണ്‍ പെല്ലിശ്ശേരിയെയും ടിജെ സനീഷ് കുമാറിനെയും പരിഗണിക്കുന്നുണ്ട്. അതേസമയം ഗുരുവായൂരില്‍ ഒ അബ്ദുറഹ്മാന്‍ കുട്ടി, പിടി അജയ് മോഹന്‍, എന്നിവരിലൊരാള്‍ സ്ഥാനാര്‍ത്ഥിയാവും. അതേസമയം ഗുരുവായൂരില്‍ ഇത്തവണ കോണ്‍ഗ്രസ് മത്സരിക്കാനാണ് സാധ്യത. മുസ്ലീം ദളിത് വനിതാ ലീഗ് ദേശീയ സെക്രട്ടരി ജയന്തി രാജനെ മത്സരിപ്പിക്കാനായി ചേലക്കര മണ്ഡലം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഗുരുവായൂര്‍ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കാന്‍ ഒരുങ്ങുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടായിട്ടില്ല. പക്ഷേ മണ്ഡലം മാറാനാണ് സാധ്യത.


അതേസമയം സാധ്യതാ പട്ടിക വേണുഗോപാലിന് നല്‍കിയെങ്കിലും അഭിപ്രായ പ്രകടനത്തിന് വേണുഗോപാല്‍ തയ്യാറായില്ല. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര നാളെ തൃശൂരിലെത്തുന്നുണ്ട്. നേതാക്കളെല്ലാം നാളെ ഒന്നിച്ചുണ്ടാവും. ചര്‍ച്ചകള്‍ നാളെ നടക്കാനാണ് സാധ്യത. ഗുരുവായൂര്‍, ചേലക്കര സീറ്റുകളില്‍ അന്തിമ തീരുമാനം ഈ കൂടിക്കാഴ്ച്ചയില്‍ ഉണ്ടാവുക. എന്നാല്‍ ഇത് പ്രാഥമിക പട്ടികയാണെന്നും, മാറ്റമുണ്ടാകുമെന്നാണ് കെപിസിസി നല്‍കുന്ന സൂചന. ഹൈക്കമാന്‍ഡ് പല സീറ്റിലും വിജയസാധ്യതയുള്ള സനേതാക്കളെ ചൂണ്ടിക്കാണിച്ചാല്‍ അവരെ മത്സരിപ്പിക്കേണ്ടി വരും.

No comments