കര്‍ഷക സമരത്തിന് പിന്തുണയുമായി രംഗത്തുവന്ന സെലിബ്രിറ്റികലെ പരിഹസിച്ച് നടനും ബി.ജെ.പി അംഗവുമായ കൃഷ്ണകുമാര്‍
ഡെൽഹി : കര്‍ഷക സമരത്തിന് പിന്തുണയുമായി രംഗത്തുവന്ന സെലിബ്രിറ്റികലെ പരിഹസിച്ച് നടനും ബി.ജെ.പി അംഗവുമായ കൃഷ്ണകുമാര്‍. ഇതുവരെ കേള്‍ക്കാത്ത പേരുള്ള സെലിബ്രിറ്റികളാണ് കര്‍ഷക സമരത്തിന് പിന്തുണയുമായി രംഗത്തുവന്നത്. കുത്തിരിപ്പാണ് അവരുടെ ലക്ഷ്യം.
ചില ഡമ്മി കര്‍ഷകര്‍ ഡല്‍ഹിയില്‍ കാട്ടിക്കൂട്ടിയ വ്യാജ കര്‍ഷക സമരത്തിന് പിന്നാലെ ചില രാജ്യങ്ങളിലെ മൂന്നാകിട സെലിബ്രിറ്റിസിനു കാശുകൊടുത്തു കൂലിക്കെഴുതിപിച്ച ചില ട്വീറ്റ്റുകള്‍ പ്രത്യക്ഷപെട്ടു, പക്ഷെ ലോകം കണ്ട ഏറ്റവും മികച്ച ബാറ്റസ്മാനായ സച്ചിന്‍ തെണ്ടുക്കറുടെ നേതൃത്വത്തില്‍ ആഞ്ഞടിച്ചപ്പോള്‍ വിദേശിപ്പട ഗ്രൗണ്ടിനു പുറത്തായെന്നും കൃഷ്ണകുമാര്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

No comments