ജയില്‍മോചിതനായെങ്കിലും ശിവശങ്കര്‍ ഭീതിയില്‍
കൊച്ചി: യു.എ.ഇ കോണ്‍സുലേറ്റിെന്റ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസില്‍ 98 ദിവസത്തിനുശേഷം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ ജയില്‍മോചിതനായത് മറ്റൊരു അറസ്റ്റിെന്റ ഭീതി നിലനില്‍ക്കെ. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും കസ്റ്റംസിനും പിന്നാലെ എന്‍.ഐ.എയും അറസ്റ്റ് ചെയ്തേക്കുമോ എന്ന ഭീതിയാണ് പുറത്തിറങ്ങുന്നതുവരെ ശിവശങ്കറിനുണ്ടായിരുന്നത്. കൂടാതെ, സ്വര്‍ണക്കടത്ത് കേസില്‍ കൂട്ടുപ്രതികളില്‍ പ്രധാനികളെയെല്ലാം കസ്റ്റംസ് കൊെഫപോസ പ്രകാരം കരുതല്‍ തടങ്കലിലാക്കിയ സാഹചര്യത്തില്‍ തന്നെയും കുടുക്കുമോ എന്ന ഭീതി ശിവശങ്കറിനുണ്ട്.

No comments