യൂത്ത് ലീഗ് പിരിച്ച കഠ്വ ഫണ്ട് സംബന്ധിച്ച കണക്കുകള്‍ വ്യക്തമല്ലെന്ന പ്രസ്താവനയില്‍ വിശദീകരണവുമായി ദേശീയ വൈസ് പ്രസിഡന്‍റും പാണക്കാട് ഹൈദരലി തങ്ങളുടെ മകനുമായ മുഈനലി തങ്ങള്‍
കോഴിക്കോട്: യൂത്ത് ലീഗ് പിരിച്ച കഠ്വ ഫണ്ട് സംബന്ധിച്ച കണക്കുകള്‍ വ്യക്തമല്ലെന്ന പ്രസ്താവനയില്‍ വിശദീകരണവുമായി ദേശീയ വൈസ് പ്രസിഡന്‍റും പാണക്കാട് ഹൈദരലി തങ്ങളുടെ മകനുമായ മുഈനലി തങ്ങള്‍. കഠ്വ -ഉന്നാവ് സഹായ ഫണ്ടിന്‍റെ കണക്കുകള്‍ പരിശോധിച്ച് വ്യക്തത വരുത്തിയെന്ന് മുഈനലി തങ്ങള്‍ പറഞ്ഞു.
ദേശീയ സമിതി മുന്‍ അംഗം യൂസഫ് പടനിലം ഉയര്‍ത്തിയ ആരോപണത്തില്‍ വിശദീകരണം നല്‍കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് മുഈനലി തങ്ങള്‍ ഇക്കാര്യം വ്യക്തമാക്കിയത്. യൂത്ത് ലീഗ് പിരിച്ച കഠ്വ ഫണ്ട് സംബന്ധിച്ച കണക്കുകള്‍ വ്യക്തമല്ലെന്നാണ് മുഇൗനലി തങ്ങള്‍ ഇന്നലെ മാധ്യമങ്ങളോട് പ്രതികരിച്ചത്.

No comments