Breaking News

അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് ആയിരം രൂപ സംഭാവന നല്‍കി പി.സി ജോര്‍ജ്

 


പൂഞ്ഞാർ :  അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് ആയിരം രൂപ സംഭാവന നല്‍കി പി.സി ജോര്‍ജ് എം.എല്‍.എ. കോട്ടയം പള്ളിക്കത്തോട്ടില്‍ ഒരു വിവാഹ ചടങ്ങിനെത്തിയ പി.സി ജോര്‍ജിനെ കണ്ട് ആര്‍.എസ്.എസ് - ബി.ജെ.പി നേതാക്കള്‍ സംഭാവന തേടിയിരുന്നു. ഇതേ തുടര്‍ന്നാണ് അദ്ദേഹം ആര്‍.എസ്.എസ് കോട്ടയം സേവാപ്രമുഖ് ആര്‍. രാജേഷിനു സംഭാവനയായി ആയിരം രൂപ നല്‍കിയത്. ജനപ്രതിനിധിയെന്ന നിലയില്‍ എല്ലാവരെയും ഒരുപോലെ കാണണമെന്നതാണ്​ തന്റെ നിലപാടെന്ന്​ സംഭാവന നല്‍കിയശേഷം പി.സി ജോര്‍ജ്​ പറഞ്ഞു.

രാമക്ഷേത്ര നിര്‍മാണത്തിന്​ സംഭാവന നല്‍കിയത് തെറ്റായെന്ന്​ പിന്നീട്​ പറഞ്ഞ എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയുടെ നിലപാട് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു.

No comments