സൗദി അറേബ്യയില്‍ തുടര്‍ച്ചയായി എട്ടാം ദിവസവും മുന്നൂറിന് മുകളില്‍ പുതിയ രോഗികള്‍.
റിയാദ്: സൗദി അറേബ്യയില്‍ തുടര്‍ച്ചയായി എട്ടാം ദിവസവും മുന്നൂറിന് മുകളില്‍ പുതിയ രോഗികള്‍. ബുധനാഴ്ച പുറത്തുവിട്ട കണക്ക് പ്രകാരം 369 പേര്‍ക്കാണ് പുതുതായി കോവിഡ് ബാധ സ്ഥിരീകരിച്ചത്. തലസ്ഥാന നഗരത്തിലാണ് പുതിയ രോഗികളില്‍ കൂടുതലും. എന്നാല്‍ രോഗമുക്തി നിരക്ക് വീണ്ടുമയര്‍ന്നു. രാജ്യത്താകെ 306 രോഗികള്‍ സുഖം പ്രാപിച്ചു. രാജ്യത്ത് വിവിധയിടങ്ങളിലായി അഞ്ച് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 371356 ആയി. ഇതില്‍ 362368 പേര്‍ സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 6415 ആയി. 2573 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയില്‍ കഴിയുന്നു. അതില്‍ 417 പേരുടെ നില ഗുരുതരമാണ്.

No comments