ദിനംപ്രതി കൊറോണ വ്യാപനം വര്‍ധിക്കുന്ന ഒമാനില്‍ കോവിഡിന്റെ മൂന്നാം തരംഗത്തിന് തുടക്കമായതായി ആരോഗ്യ മന്ത്രാലയം
ഒമാൻ : ദിനംപ്രതി കൊറോണ വ്യാപനം വര്‍ധിക്കുന്ന ഒമാനില്‍ കോവിഡിന്റെ മൂന്നാം തരംഗത്തിന് തുടക്കമായതായി ആരോഗ്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. മുഹമ്മദ് അല്‍ ഹുസ്നി അറിയിക്കുകയുണ്ടായി. രോഗ വ്യാപനം ഉയരാതിരിക്കാന്‍ സാധ്യമായ എല്ലാ നടപടികളും ചെയ്യുമെന്നും മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നതില്‍ എല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്ടെന്നും അണ്ടര്‍ സെക്രട്ടറി വ്യക്തമാക്കി. പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഒമാനില്‍ ജുണ്‍ അവസാനത്തോടെ ജനസംഖ്യയുടെ 30 ശതമാനം പേര്‍ക്ക് വാക്സിന്‍ നല്‍കുകയും ചെയ്യും.

No comments