Breaking News

പിജെ ജോസഫും മോന്‍സ് ജോസഫും എംഎല്‍എ സ്ഥാനം രാജിവച്ചു..!! കാരണം..

 


കോ​ട്ട​യം: പി.​ജെ.​ജോ​സ​ഫും മോ​ന്‍​സ് ജോ​സ​ഫും എം​എ​ല്‍​എ സ്ഥാ​നം രാ​ജി​വ​ച്ചു. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ര​ണ്ടി ചി​ഹ്ന​ത്തി​ല്‍ ജ​യി​ച്ച ഇ​രു​വ​രും അ​യോ​ഗ്യ​ത ഒ​ഴി​വാ​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് രാ​ജി സ​മ​ര്‍​പ്പി​ച്ച​ത്. രാ​ജി​ക്ക​ത്ത് നി​യ​മ​സ​ഭാ സെ​ക്ര​ട്ട​റി​ക്ക് കൈ​മാ​റി. അ​യോ​ഗ്യ​ത ഒ​ഴി​വാ​ക്കാ​ന്‍ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ഇ​രു​വ​ര്‍​ക്കും നി​യ​മോ​പ​ദേ​ശം ല​ഭി​ച്ചി​രു​ന്നു.

അ​തി​നി​ടെ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​ജോ​സ​ഫ് വി​ഭാ​ഗം സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ ചി​ഹ്നം സം​ബ​ന്ധി​ച്ച അ​നി​ശ്ചി​ത​ത്വ​വും തു​ട​രു​ക​യാ​ണ്. നാ​മ​നി​ര്‍​ദ്ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ക്കാ​ന്‍ ഇ​ന്നും കൂ​ടി​യേ സ​മ​യ​മു​ള്ളൂ

അ​വ​സാ​ന മ​ണി​ക്കൂ​റി​ലും ജോ​സ​ഫ് വി​ഭാ​ഗം സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്ക് ചി​ഹ്നം അ​നു​വ​ദി​ച്ച്‌ ല​ഭി​ച്ചി​ട്ടി​ല്ല. പ​ത്രി​ക സ​മ​ര്‍​പ്പി​ക്കു​ന്ന​തി​ന് 10 മ​ണ്ഡ​ല​ങ്ങ​ളി​ല്‍ മ​ത്സ​രി​ക്കു​ന്ന ജോ​സ​ഫ് വി​ഭാ​ഗം സ്ഥാ​നാ​ര്‍​ഥി​ക​ളും ചി​ഹ്ന​ത്തി​ന്‍റെ കാ​ര്യ​ത്തി​ല്‍ അ​ന്തി​മ തീ​രു​മാ​നം അ​റി​യാ​ന്‍ കാ​ത്തി​രി​ക്കു​ക​യാ​ണ്.


ട്രാ​ക്ട​ര്‍, തെ​ങ്ങി​ന്‍​തോ​പ്പ് എ​ന്നി​വ​യി​ല്‍ ഒ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ചി​ഹ്ന​മാ​യി അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് ജോ​സ​ഫ് വി​ഭാ​ഗം ക​മ്മീ​ഷ​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ല്‍ ഉ​ട​ന​ടി അ​ന്തി​മ തീ​രു​മാ​ന​മു​ണ്ടാ​യി​ല്ലെ​ങ്കി​ല്‍ ട്രാ​ക്ട​ര്‍ പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ല്‍​കി 10 സ്ഥാ​നാ​ര്‍​ഥി​ക​ളും പ​ത്രി​ക സ​മ​ര്‍​പ്പി​ക്കാ​നാ​ണ് നി​ല​വി​ല്‍ നീ​ക്കം. പി​ന്നീ​ട് ക​മ്മീ​ഷ​ന്‍ തീ​രു​മാ​നം വ​ന്ന​ശേ​ഷം ഭാ​വി​പ​രി​പാ​ടി​ക​ള്‍ ആ​ലോ​ചി​ക്കാ​നാ​ണ് ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ന്‍റെ തീ​രു​മാ​നം.

No comments