Breaking News

മഹാമാരിയുടെ ദുരിതങ്ങള്‍ ഒരു വശത്ത്, അതേതുടര്‍ന്ന് പല രാജ്യങ്ങളിലും ജനങ്ങള്‍ സങ്കീര്‍ണമായ ചുറ്റുപാടുകളിലുടെ കടന്നുപോകുന്നു

 


ഹെല്‍സിങ്കി: മഹാമാരിയുടെ ദുരിതങ്ങള്‍ ഒരു വശത്ത്, അതേതുടര്‍ന്ന് പല രാജ്യങ്ങളിലും ജനങ്ങള്‍ സങ്കീര്‍ണമായ ചുറ്റുപാടുകളിലുടെ കടന്നുപോകുന്നു. ഇതിനിടെയിലും ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമെന്ന നേട്ടം വീണ്ടും സ്വന്തമാക്കുക അത്ര എളുപ്പമല്ല, പക്ഷെ തുടര്‍ച്ചയായ നാലാം തവണയും ഫിന്‍ലന്‍ഡ് ആ നേട്ടം സ്വന്തമാക്കി.

149 രാജ്യങ്ങളുടെ പട്ടികയിലാണ് ഫിന്‍ലന്‍ഡിനെ ഏറ്റവും സന്തോഷമുള്ള രാജ്യമായി യുഎന്‍ തിരഞ്ഞെടുത്തത്.

പൗരന്മാരുടെ സന്തോഷത്തിന്റെ അളവ്, ജിഡിപി, സാമൂഹിക പിന്തുണ, വ്യക്ഗതികള്‍ക്ക് നല്‍കുന്ന സ്വാതന്ത്ര്യം, അഴിമതിയുടെ നിരക്ക് എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് യുഎന്‍ പട്ടിക തയാറാക്കുനനത്. ഗാലപ് വേള്‍ഡ് പോളിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്‌ ഡെന്മാര്‍ക്ക് ആണ് രണ്ടാം സ്ഥാനത്ത്.

No comments