ബിനോയ് കുര്യനെ കണ്ണൂര്‍ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുത്തു
കണ്ണൂര്‍: തില്ലങ്കേരി ഡിവിഷനില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട സി.പി.എമ്മിലെ ബിനോയ് കുര്യനെ കണ്ണൂര്‍ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുത്തു. ബിനോയ് കുര്യന് 16 വോട്ടും യു.ഡി.എഫ് സ്ഥാനാര്‍ഥി എസ്.കെ. ആബിദ ടീച്ചര്‍ക്ക് ഏഴുവോട്ടും കിട്ടി. 24 അംഗ ജില്ല പഞ്ചായത്തില്‍ 23 പേരാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്. ക്വാറന്‍റീനില്‍ ആയതു കാരണം സി.പി.എമ്മിലെ തമ്ബാന്‍ മാസ്റ്റര്‍ തെരഞ്ഞെടുപ്പിന് എത്തിയിരുന്നില്ല. ജില്ല കലക്ടര്‍ ടി.വി. സുഭാഷ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. എല്‍.ഡി.എഫിലെ ഇ. വിജയന്‍ മാസ്റ്ററാണ് ബിനോയ് കുര്യെന്റ പേര് നിര്‍ദേശിച്ചത്. വി.കെ. സുരേഷ് ബാബു പിന്താങ്ങി. എതിര്‍ സ്ഥാനാര്‍ഥി യു.ഡി.എഫിലെ ആബിദ ടീച്ചറെ തോമസ് വെക്കത്താനം നിര്‍ദേശിക്കുകയും കെ.

No comments