Breaking News

നൂറ്റിഅന്‍പതോളം രാജ്യങ്ങള്‍ക്ക് കൊവിഡ് വാക്സിനും മെഡിക്കല്‍ ഉപകരണങ്ങളും നല്‍കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി.

 


ന്യൂഡല്‍ഹി: നൂറ്റിഅന്‍പതോളം രാജ്യങ്ങള്‍ക്ക് കൊവിഡ് വാക്സിനും മെഡിക്കല്‍ ഉപകരണങ്ങളും നല്‍കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ നിര്‍മിച്ച കൊവിഡ് വാക്സിനുകള്‍ അന്‍പത് രാജ്യങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും പാരീസ് ഉടമ്ബടി പ്രകാരം മുന്നോട്ട് പോകുവാന്‍ പ്രതിജ്ഞാബദ്ധരാണെന്നും സ്വീഡന്‍ പ്രധാനമന്ത്രി സ്റ്റീഫന്‍ ലോഫ്‌വേനുമായി നടത്തിയ വെര്‍ച്ച്‌വല്‍ ഉച്ചകോടിയില്‍ പ്രധാനമന്ത്രി പറഞ്ഞു.

അന്താരാഷ്ട്ര തലത്തില്‍ രാജ്യങ്ങള്‍ തമ്മിലുളള സഹകരണം വര്‍ദ്ധിപ്പിക്കേണ്ടതിന്റെ അവശ്യകത കൊവിഡ് കാലത്ത് ബോദ്ധ്യപ്പെട്ടു. ലോകം മാഹാമാരിയുമായി പോരാട്ടത്തിലേര്‍പ്പെടുന്ന വേളയില്‍ ഇന്ത്യ 150 രാജ്യങ്ങള്‍ക്ക് മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും എത്തിച്ചുനല്‍കി.

No comments