നിയമസഭ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് നോര്‍ത്തില്‍ സ്ഥാനാര്‍ഥിയായി പരിഗണിച്ചിരുന്ന സംവിധായകന്‍ രഞ്ജിത് പിന്‍മാറി
കോഴിക്കോട്: നിയമസഭ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് നോര്‍ത്തില്‍ സ്ഥാനാര്‍ഥിയായി പരിഗണിച്ചിരുന്ന സംവിധായകന്‍ രഞ്ജിത് പിന്‍മാറി. മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് രഞ്ജിത്ത് സിപിഎം നേതാക്കളെ അറിയിച്ചു. പ്രദീപ് മത്സരിക്കണമെന്നാണ് ആഗ്രഹമെന്നും പ്രദീപ് കുമാറിനായി പ്രചാരണത്തിന് ഇറങ്ങുമെന്നും രഞ്ജിത്ത് പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇതോടെ നോര്‍ത്തില്‍ പ്രദീപ് കുമാര്‍ തന്നെ വീണ്ടും മത്സരിച്ചേക്കുമെന്നാണ് നിലവില്‍ പുറത്തുവരുന്ന വിവരം. മൂന്ന് തവണ മത്സരിച്ച പ്രദീപ് കുമാറിന് ഇളവ് നല്‍കാന്‍ സംസ്ഥാന സെക്രട്ടറിയേറ്റിന്റെ അനുമതി തേടുമെന്ന് ജില്ലാ നേതൃത്വം അറിയിച്ചു.
രഞ്ജിത്തിനെ മത്സരിപ്പിക്കാനുള്ള തീരുമാനത്തില്‍ പാര്‍ട്ടിയുടെ ജില്ല ഘടകത്തില്‍ നിന്ന് എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നതായാണ് സൂചന.

No comments