25കാരിയെ പീഡിപ്പിച്ചു; കുമാരസ്വാമി സർക്കാരിനെ മറിച്ചിട്ട കര്‍ണാടക മന്ത്രിക്കെതിരെ ഗുരുതര ആരോപണം, ദൃശ്യങ്ങള്‍ പുറത്ത്..
ബംഗളൂരു: കര്‍ണാടക സര്‍ക്കാറിെന്‍റ ബജറ്റ് സമ്മേളനം നടക്കാനിരിക്കെ ജലവിഭവ മന്ത്രിക്കെതിരെ പീഡനാരോപണം. സര്‍ക്കാര്‍ ജോലിവാഗ്ദാനം ചെയ്ത് മന്ത്രിയും ബി.ജെ.പി നേതാവുമായ രമേശ് ജാര്‍ക്കിഹോളി പലതവണയായി 25കാരിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യസര്‍ക്കാറിനെ താഴെയിറക്കാന്‍ വിമത നീക്കത്തിന് നേതൃത്വം നല്‍കിയ നേതാവാണ് രമേശ് ജാര്‍ക്കിഹോളി. പീഡന പരാതിയില്‍ വിശദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് യുവതിക്കുവേണ്ടി ബംഗളൂരുവിലെ ആക്ടിവിസ്റ്റ് ദിനേശ് കല്ലഹള്ളി ബംഗളൂരു സിറ്റി പൊലീസ് കമീഷണര്‍ കമല്‍ പന്തിന് പരാതി നല്‍കി.
േജാലിക്ക് പകരമായി കിടക്ക പങ്കിടാന്‍ മന്ത്രി നിര്‍ബന്ധിച്ചുവെന്നാണ് പരാതി.
ഇതിെന്‍റ വിഡിയോ ദൃശ്യങ്ങളും യുവതി പകര്‍ത്തി. യുവതിക്കൊപ്പമുള്ള മന്ത്രിയുടെ ചിത്രവും കിടപ്പറ ദൃശ്യങ്ങളും പുറത്തായി. സമൂഹ മാധ്യമങ്ങളിലും ഇവ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവത്തില്‍ മന്ത്രിയില്‍നിന്നും ഭീഷണി നേരിടുന്നുണ്ടെന്ന് പറഞ്ഞ് യുവതിയുടെ കുടുംബം ആക്ടിവിസ്റ്റ് ദിനേശ് കല്ലഹള്ളിയുടെ സഹായം തേടുകയായിരുന്നു.
സംഭവത്തിെന്‍റ വിഡിയോ, ഒാഡിയോ ക്ലിപ്പുകള്‍ കമീഷണര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും വിശദമായ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ദിനേശ് മാധ്യമങ്ങളോട് പറഞ്ഞു.സംഭവത്തില്‍ മന്ത്രി രമേശ് ജാര്‍ക്കിഹോളി ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം, സംഭവത്തിന് പിന്നാലെ ബി.ജെ.പി ഹൈകമാന്‍ഡ് രമേശ് ജാര്‍ക്കിഹോളിയോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

No comments