കേരളത്തില്‍ മുമ്ബ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ലീഗ്-ബി.ജെ.പി സഖ്യമുണ്ടായിട്ടുണ്ടെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ്
തിരുവനന്തപുരം: കേരളത്തില്‍ മുമ്ബ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ലീഗ്-ബി.ജെ.പി സഖ്യമുണ്ടായിട്ടുണ്ടെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് ഒ. രാജഗോപാല്‍ എം.എല്‍.എയുടെ വെളിപ്പെടുത്തല്‍.
ബി.ജെ.പി നേതൃത്വത്തിന്റെ അനുമതിയോടെയായിരുന്നു സഖ്യമെന്നും, ഇത് പാര്‍ട്ടിക്ക് നേട്ടമുണ്ടാക്കിയെന്നും ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ രാജഗോപാല്‍ തുറന്നുപറഞ്ഞു. നേമത്ത് കെ. മുരളീധരന്‍ ശക്തനായ സ്ഥാനാര്‍ത്ഥിയാണെന്ന അഭിപ്രായപ്രകടനത്തിന് ശേഷമുള്ള
ഈ വെളിപ്പെടുത്തല്‍ രാഷ്ട്രീയ വൃത്തങ്ങളില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കും.
വടക്കന്‍ കേരളത്തിലാണ് പ്രാദേശിക തലത്തിലുള്ള സഖ്യം പ്രധാനമായും ഉണ്ടായിരുന്നതെന്ന് രാജഗോപാല്‍ പറഞ്ഞു.

No comments