Breaking News

വോട്ടെടുപ്പ് അടുത്തിട്ടും മത്സരിക്കാനുള്ള സ്ഥാനാര്‍ഥിയെ കാത്ത് നിലമ്ബൂരിലെ ഇടതുപക്ഷം

 


നിലമ്ബൂര്‍: വോട്ടെടുപ്പ് അടുത്തിട്ടും മത്സരിക്കാനുള്ള സ്ഥാനാര്‍ഥിയെ കാത്ത് നിലമ്ബൂരിലെ ഇടതുപക്ഷം. നിലവിലെ എം.എല്‍.എയായ പി.വി അന്‍വറിനെ തന്നെയാണ് വിമര്‍ശനങ്ങള്‍ക്കിടയിലും ഇടതുപക്ഷം രംഗത്തിറക്കുന്നത്.

ഒടുവില്‍ ഈ മാസം 11ന് ആഫ്രിക്കയില്‍ നിന്ന് തിരിച്ചെത്തുമെന്നാണ് പി.വി അന്‍വര്‍ എംഎല്‍എ അറിയിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ സജീവമായി രംഗത്തുണ്ടാകുമെന്നും എംഎല്‍എ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് അറിയിച്ചത്.
അതേ സമയം അന്‍വറിനെതിരേ നിലമ്ബൂരില്‍ തന്നെ രണ്ടു ചേരിയിലായിട്ടുണ്ട്. മണ്ഡലത്തെയും ജനങ്ങളെയും ശ്രദ്ധിക്കാത്തയാളെ ഇനിയും സ്ഥാനാര്‍ഥിയാക്കിയാല്‍ പരാജയം ഉറപ്പാണെന്നും സ്ഥാനാര്‍ഥിയെ മാറ്റണമെന്നുമാണ് ഒരു വിഭാഗം പറയുന്നത്.

No comments