Breaking News

കര്‍ണാടകത്തില്‍ ഉയര്‍ന്ന സിഡി വിവാദം ഉടന്‍ അവസാനിച്ചേക്കില്ല.

 


ബംഗ്ലൂരു: കര്‍ണാടകത്തില്‍ ഉയര്‍ന്ന സിഡി വിവാദം ഉടന്‍ അവസാനിച്ചേക്കില്ല. പരാതിക്കാരന്‍ പുറത്തുവിട്ട യുവതിയുമായുള്ള മുന്‍ മന്ത്രിയുടെ സംഭാഷണത്തില്‍ മുഖ്യമന്ത്രി യെദ്യൂരപ്പ നന്നായി അഴിമതി നടത്തുന്നുണ്ടെന്നും, കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി അടുത്ത കര്‍ണാടക മുഖ്യമന്ത്രിയാകുമെന്നും പറയുന്നുണ്ട്. സര്‍ക്കാറിനെതിരെ ഇതും ആയുധമാക്കുകയാണ് പ്രതിപക്ഷം. അതേസമയം കൂറുമാറിയെത്തിയ എംഎല്‍എമാരില്‍ നിര്‍ണായക സ്വാധീനമുള്ള രമേശ് ജാര്‍ക്കിഹോളിയുടെ അടുത്ത നീക്കത്തിലേക്കാണ് എല്ലാവരുടെയും നോട്ടം.

നേതൃമാറ്റത്തിനായുള്ള വിമത നേതാക്കളുടെ മുറവിളിക്ക് പിന്നാലെ യെദ്യൂരപ്പയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുന്നതാണ് പുതിയ വിവാദങ്ങള്‍.

No comments