എലത്തൂര്‍ സീറ്റില്‍ മന്ത്രി എ കെ ശശീന്ദ്രന്‍ മത്സരിക്കരുതെന്നാവശ്യപ്പെട്ട് കോഴിക്കോട് നടന്ന എന്‍സിപി നേതൃയോഗത്തില്‍ ബഹളവും കയ്യാങ്കളിയും
കോഴിക്കോട്: എലത്തൂര്‍ സീറ്റില്‍ മന്ത്രി എ കെ ശശീന്ദ്രന്‍ മത്സരിക്കരുതെന്നാവശ്യപ്പെട്ട് കോഴിക്കോട് നടന്ന എന്‍സിപി നേതൃയോഗത്തില്‍ ബഹളവും കയ്യാങ്കളിയും. ശശീന്ദ്രനെ വീണ്ടും എലത്തൂരില്‍ നിന്ന് സ്ഥാനാര്‍ത്ഥിയാക്കരുതെന്ന ആവശ്യം രാവിലെ ചേര്‍ന്ന യോഗത്തിലുയര്‍ന്നു. ഇത് പരിഗണിക്കാതെ ചര്‍ച്ച തുടര്‍ന്നതോടെ ശശീന്ദ്രനെ എതിര്‍ക്കുന്ന കോഴിക്കോട്ടെ ഒരു വിഭാഗം നേതാക്കള്‍ ബഹളം തുടങ്ങി. ഹളം മൂത്ത് കയ്യാങ്കളിയിലെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. എലത്തൂരില്‍ ശശീന്ദ്രന്‍ വന്നാല്‍ എതിരെ വരിക കാപ്പന്‍റെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാകുമെന്ന് ഏതാണ്ട് ഉറപ്പാണ്. ശശീന്ദ്രന്‍ ഇനിയും മത്സരിച്ചാല്‍ എലത്തൂരില്‍ ജയസാധ്യതയില്ലെന്നാണ് ശശീന്ദ്രനെ എതിര്‍ക്കുന്ന ഒരു വിഭാഗം നേതാക്കള്‍ പറയുന്നത്.

No comments