പിളര്‍ന്നപ്പോള്‍ വന്‍ലാഭം നേടി 'കേരള കോണ്‍ഗ്രസ്'..!! ചിരിച്ച് ജോസും ജോസഫും.. ആകെ മത്സരിക്കുന്നത്..
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സീറ്റ് വിഭജനത്തില്‍ തൃക്കരിപ്പൂര്‍ വിട്ടുകൊടുക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതോടെ പത്ത് സീറ്റുകളിലാണ് ഇത്തവണ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഹം മത്സരത്തിനിറങ്ങുക. ഒമ്ബത് സീറ്റുകള്‍ നല്‍കാമെന്നായിരുന്നു ജോസഫ് ഗ്രൂപ്പിനോട് നേരത്തെ കോണ്‍ഗ്രസ് അറിയിച്ചിരുന്നത്. എന്നാല്‍ ഇത് സമ്മതിക്കാന്‍ ജോസഫ് വിഭാഗം തയ്യാറായിരുന്നില്ല. തുടര്‍ന്നാണ് തൃക്കരിപ്പൂര്‍ വിട്ടുനല്‍കിയുള്ള അനുനയത്തിലേക്ക് കോണ്‍ഗ്രസ് എത്തിയത്. ഈ സീറ്റില്‍ നാളെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനമുണ്ടായേക്കും.
ജോസ് കെ മാണിയുടെ പടിയിറക്കത്തിന് മുമ്ബ്, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജോസും ജോസഫും ചേര്‍ന്നുള്ള കേരള കോണ്‍ഗ്രസ് 15 സീറ്റുകളിലായിരുന്നു യുഡിഎഫില്‍ മത്സരിച്ചത്.
പാളയം വിട്ടെത്തിയ ജോസിന് 13 സീറ്റുകളാണ് ഇടതുമുന്നണി നല്‍കിയത്. സിപിഐഎമ്മിന്റെ കയ്യിലുണ്ടായിരുന്ന എട്ട് സീറ്റുകളാണ് ജോസ് വിഭാഗത്തിന് വിട്ടുനല്‍കി. പാലാ സീറ്റില്‍ ജോസ് കെ മാണിയും ഇടുക്കിയില്‍ റോഷി അഗസ്റ്റിനും മത്സരിക്കുമെന്ന കാര്യത്തിലും തീരുമാനമായി.
13 സീറ്റുകള്‍ വേണമെന്ന ആവശ്യം യുഡിഎഫില്‍ ജോസഫും ഉന്നയിച്ചിരുന്നെങ്കിലും പത്ത് സീറ്റുകളില്‍ ധാരണയിലെത്തുകയായിരുന്നു. ഇതോടെ ഇരുമുന്നണികളിലുമായി ജോസും ജോസഫും 23 സീറ്റുകളാണ് നേടിയിരിക്കുന്നത്.
കോതമംഗലം, കടുത്തുരുത്തി, ഏറ്റുമാനൂര്‍, ചങ്ങനാശ്ശേരി, തിരുവല്ല, തൊടുപുഴ, ഇടുക്കി, കുട്ടനാട്, ഇരിങ്ങാലക്കുട, തൃക്കരിപ്പൂര്‍ എന്നീ സീറ്റുകളിലാണ് ജോസഫ് വിഭാഗം മത്സരിക്കുക. കോട്ടയം ജില്ലയില്‍ മൂന്നും ശക്തി കേന്ദ്രമായ ഇടുക്കിയില്‍ രണ്ടും സീറ്റുകളാണ് പാര്‍ട്ടിക്കുള്ളത്. ഏറ്റുമാനൂര്‍ സീറ്റില്‍ ആരെ മത്സരിപ്പിക്കും എന്ന കാര്യത്തില്‍ തര്‍ക്കം തുടരുകയാണ്. തൊടുപുഴയില്‍ പിജെ ജോസഫ് തന്നെയായിരിക്കും സ്ഥാനാര്‍ത്ഥി. കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫിനെയും ഇരിങ്ങാലക്കുടയില്‍ തോമസ് ഉണ്ണിയാടനെയും ഇടുക്കിയില്‍ ഫ്രാന്‍സിസ് ജോര്‍ജ്ജിനെയും കോതമംഗലത്ത് ഷിബു തെക്കുംപുറത്തിനെയുമാവും ഇറക്കുക. കുട്ടനാട്ടില്‍ ജോക്കപ് എബ്രഹാമാവും സ്ഥാനാര്‍ത്ഥി. ഏറ്റുമാനൂരിനൊപ്പം ചങ്ങനാശ്ശേരി, തിരുവല്ല, തൃക്കരിപ്പൂര്‍ സീറ്റുകളിലും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തീരുമാനമായിട്ടില്ല.
സജി മഞ്ഞക്കടമ്ബിലും ജെറ്റോ ജോസഫുമാണ് തൃക്കരിപ്പൂരിലെ പരിഗണനയിലുള്ളത്. ഏറ്റുമാനൂരില്‍ പ്രിന്‍സ് ലൂക്കോസും മൈക്കിള്‍ ജെയിംസും പരിഗണനയിലുണ്ട്. ചങ്ങനാശ്ശേരിയില്‍ സാജന്‍ ഫ്രാന്‍സിസിന്റെയും വിജെ ലാലിയുടെയും പേരുകളാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. തിരുവല്ലയില്‍ ജോസഫ് എം പുതുശ്ശേരിക്കോ കുഞ്ഞുകോശി പോളിനോ ആണ് സാധ്യത.

No comments