Breaking News

ഫിറോസ് കുന്നംപറമ്ബിലിനെതിരേ യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തി


 മലപ്പുറം: മന്ത്രി കെ.ടി ജലീലിനെതിരേ തവനൂര്‍ മണ്ഡലത്തില്‍ നിന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ സന്നദ്ധത അറിയിച്ച ഫിറോസ് കുന്നംപറമ്ബിലിനെതിരേ യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തി. മണ്ഡലത്തിലേക്ക് സ്ഥാനാര്‍ഥിയെ കെട്ടിയിറക്കരുതെന്ന മുന്നറിയിപ്പാണ് യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിനു നല്‍കുന്നത്. യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റി ഇതുസംബന്ധിച്ച പ്രമേയവും പാസാക്കിയിട്ടുണ്ട്.

തവനൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പരിഗണിക്കണം. സ്ഥാനാര്‍ഥികളെ നൂലില്‍ കെട്ടിയിറക്കുന്നത് വിജയ സാധ്യതയെ ബാധിക്കുമെന്നും യൂത്ത് കോണ്‍ഗ്രസ് പ്രമേയത്തില്‍ പറയുന്നു.

No comments