നേമം നിയോജക മണ്ഡലത്തെ വളരെ ഗൗരവത്തോടെയാണ് കോണ്‍ഗ്രസ് കാണുന്നതെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി
നേമം നിയോജക മണ്ഡലത്തെ വളരെ ഗൗരവത്തോടെയാണ് കോണ്‍ഗ്രസ് കാണുന്നതെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഏറ്റവും മികച്ച സ്വീകാര്യനായ സ്ഥാനാര്‍ത്ഥിയെ തന്നെ നേമത്ത് മത്സരിപ്പിക്കുമെന്നും ഉമ്മന്‍ചാണ്ടി നേമത്ത് മാത്രമല്ല എവിടെ മത്സരിച്ചാലും വിജയിക്കുമെന്നും മുല്ലപള്ളി പറഞ്ഞു.
'നേമത്തെ വളരെ ഗൗരവത്തോടെയാണ് ഞങ്ങള്‍ കാണുന്നത്. കാരണം ബിജെപി പറഞ്ഞത് നേമം ഗുജറാത്ത് ആണെന്നാണ്. ഗുജറാത്ത് ആണോ അല്ലെയോ എന്ന് നമുക്ക് കാണാം. അത് കൊണ്ട് തന്നെയാണ് ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥിയെ ഈ തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ നിര്‍ത്താന്‍ പോവുന്നത്,' മുല്ലപള്ളി പറഞ്ഞു.
'ഏറ്റവും മികച്ച, ജനസമ്മിതിയുള്ള, സ്വീകാര്യനായ, പ്രശസ്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്,' മുല്ലപള്ളി പറഞ്ഞു
ഇന്ന് വൈകീട്ട് ആറു മണിക്കാണ് കോണ്‍ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ചെരുന്നത്.

No comments