Breaking News

കുന്ദമംഗലത്തെ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥി; ഇടത് കോട്ട പിടിച്ചെടുക്കാൻ ദിനേശ് പെരുമണ്ണ..!! ജനപ്രിയൻ..

 


കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കരാര്‍ തൊഴിലാളികളുടെ സമരപന്തലിലിരിക്കുമ്ബോഴാണ് ദിനേശ് പെരുമണ്ണ തന്‍റെ സ്ഥാനാര്‍ഥി പ്രഖ്യാപനമറിയുന്നത്. അപ്രതീക്ഷ സ്ഥാനാര്‍ഥി പ്രഖ്യാനമാണെങ്കിലും തികഞ്ഞ വിജയപ്രതീക്ഷയിലാണ് ഈ യുഡിഎഫ് സ്വതന്ത്രന്‍.


ഇന്ന് പ്രഖ്യാപിച്ച മുസ്‍ലിം ലീഗിന്‍റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ കുന്ദമംഗലം മണ്ഡലത്തില്‍ ദിനേശ് പെരുമണ്ണയുടെ സ്ഥാനാര്‍ത്ഥിത്വം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. യു.ഡി.എഫ് സ്വതന്ത്രനായിട്ടാണ് കോണ്‍ഗ്രസ് നേതാവ് ദിനേശ് പെരുമണ്ണ ജനവിധി തേടുന്നത്.


കുന്ദമംഗലം മണ്ഡലത്തില്‍ പല പേരുകള്‍ നേരത്തെ ഉയര്‍ന്നു കേട്ടിരുന്നുവെങ്കിലും തീര്‍ത്തും അപ്രതീക്ഷിതമായിട്ടാണ് യുഡിഎഫ് സ്വതന്ത്രനായിട്ട് ദിനേഷ് പെരുമണ്ണ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായിരിക്കുന്നത്.


കോഴിക്കോട് ജില്ലാ പഞ്ചായത്തില്‍ 2005ലും 2010ലും മെമ്ബറായിരുന്നിട്ടുണ്ട് ദിനേഷ് പെരുമണ്ണ.


സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വരുമ്ബോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിന് മുന്നിലെ പിരിച്ചുവിടപ്പെട്ട ശുചീകരണതൊഴിലാളികളുടെ സമരപ്പന്തലിലായിരുന്നു ദിനേഷ് പെരുമണ്ണ. സമരത്തിന്‍റെ സമര സമിതി ചെയര്‍മാന്‍ കൂടിയാണ് അദ്ദേഹം.


മണ്ഡലത്തിലെ മുഴുവന്‍ ജനങ്ങളും തന്നെ സ്നേഹിക്കുന്നവരാണെന്നും വലിയ ജനപിന്തുണയുണ്ടെന്നും അതുകൊണ്ട് വിജയപ്രതീക്ഷയുണ്ടെന്നും ദിനേഷ് പെരുമണ്ണ പ്രതികരിച്ചു.

No comments