Breaking News

ഒ​ടു​വി​ല്‍ ഉ​മ്മ​ന്‍ ചാ​ണ്ടി സ​മ്മ​തി​ച്ചു; നേ​മം ച​ല​ഞ്ച് ഏ​റ്റെ​ടു​ക്കാം.. പുതുപ്പള്ളിയിൽ..

 


ന്യൂ​ഡ​ല്‍​ഹി: നേ​മം ച​ല​ഞ്ച് ഏ​റ്റെ​ടു​ക്കാ​ന്‍ ഒ​ടു​വി​ല്‍ ഉ​മ്മ​ന്‍ ചാ​ണ്ടി സ​മ്മ​തം മൂ​ളി​യെ​ന്ന് റി​പ്പോ​ര്‍​ട്ട്. ബി​ജെ​പി​യു​ടെ ഏ​ക സി​റ്റിം​ഗ് സീ​റ്റാ​യ നേ​മ​ത്ത് ക​രു​ത്ത​നാ​യ സ്ഥാ​നാ​ര്‍​ഥി വേ​ണ​മെ​ന്ന ഹൈ​ക്ക​മാ​ന്‍​ഡ് നി​ര്‍​ബ​ന്ധ​ത്തി​ന് ഉ​മ്മ​ന്‍ ചാ​ണ്ടി വ​ഴ​ങ്ങു​ക​യാ​യി​രു​ന്നു.


ഉ​മ്മ​ന്‍ ചാ​ണ്ടി മാ​റി​യാ​ല്‍ പു​തു​പ്പ​ള്ളി​യി​ല്‍ മ​ക​ന്‍ ചാ​ണ്ടി ഉ​മ്മ​നെ മ​ത്സ​രി​പ്പി​ക്കാ​നും ആ​ലോ​ചി​ക്കു​ന്നു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ല്‍ അ​ന്തി​മ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല.


നേ​മ​ത്ത് ഉ​മ്മ​ന്‍ ചാ​ണ്ടി​യോ ര​മേ​ശ് ചെ​ന്നി​ത്ത​ല​യോ മ​ത്സ​രി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ഹൈ​ക്ക​മാ​ന്‍​ഡി​ന്‍റെ ആ​ദ്യം മു​ത​ലു​ള്ള നി​ല​പാ​ട്.


എ​ന്നാ​ല്‍ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ഇ​രു​നേ​താ​ക്ക​ളും ആ​വ​ശ്യം ത​ള്ളി. മ​ണ്ഡ​ലം മാ​റി​യാ​ല്‍ തി​രി​ച്ച​ടി​യു​ണ്ടാ​കു​മെ​ന്നാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും വി​ശ​ദീ​ക​ര​ണം.


അ​തി​നി​ടെ കെ.​മു​ര​ളീ​ധ​ര​ന്‍ എം​പി​യെ മ​ണ്ഡ​ല​ത്തി​ല്‍ ഇ​റ​ക്കാ​ന്‍ ആ​ലോ​ച​ന ന​ട​ത്തി​യെ​ങ്കി​ലും എം​പി​മാ​ര്‍ മ​ത്സ​രി​ക്കേ​ണ്ടെ​ന്ന നി​ല​പാ​ട് മാ​റ്റാ​ന്‍ ഹൈ​ക്ക​മാ​ന്‍​ഡ് വി​സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു.

No comments