കുറ്റ്യാടിയില്‍ അനുനയ നീക്കവുമായി സിപിഎം.
കുറ്റ്യാടി : കുറ്റ്യാടിയില്‍ അനുനയ നീക്കവുമായി സിപിഎം. കുറ്റ്യാടി സീറ്റ് ഒഴിച്ചിടാന്‍ ജോസ് വിഭാഗത്തിനോട് കോടിയേരി ബാലകൃഷ്ണന്‍ നിര്‍ദേശിച്ചു. സീറ്റുകള്‍ വെച്ചുമാറാനും ആലോചന. ജില്ലാ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന് ശേഷം തീരുമാനമെടുക്കാമെന്ന് കേരളാ കോണ്‍ഗ്രസിനെ സിപിഎം അറിയിച്ചതായാണ് പുറത്തുവരുന്ന വിവരങ്ങള്‍. പ്രശ്നം പരിഹരിക്കാന്‍ പൊതുസ്വതന്ത്രനെ മത്സരിപ്പിക്കുന്നതിനെ കുറിച്ചും നേതൃത്വം ആലോചിക്കുന്നുണ്ട്.
കുറ്റ്യാടി സീറ്റുമായി ബന്ധപ്പെട്ട് പ്രാദേശിക തലത്തില്‍ വലിയ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് സിപിഎമ്മിന്‍റെ അനുനയ നീക്കം. കേഡര്‍ പാര്‍ട്ടിയായ സി.പി.എമ്മിന്‍റെ സംഘടനാ സംവിധാനത്തില്‍ തന്നെ അപൂര്‍വ്വമാണ് ഇത്തരം സാഹചര്യം.

No comments