Breaking News

പൊന്നാനിയില്‍ സിപിഐഎമ്മിലെ സ്ഥാനാര്‍ഥി നിര്‍ണയത്തേച്ചൊല്ലിയുള്ള അതൃപ്തിയും പ്രതിഷേധവും തുടരുന്നു

 


പൊന്നാനിയില്‍ സിപിഐഎമ്മിലെ സ്ഥാനാര്‍ഥി നിര്‍ണയത്തേച്ചൊല്ലിയുള്ള അതൃപ്തിയും പ്രതിഷേധവും തുടരുന്നു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി എം സിദ്ദിഖിന് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച്‌ സിപിഐഎം പ്രവര്‍ത്തകര്‍ പാര്‍ട്ടിയുടെ പോസ്റ്ററുകളും തോരണങ്ങളും കത്തിച്ചു. വെളിയങ്കോട് പത്തുമുറി ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് മുന്നില്‍ പ്രവര്‍ത്തകര്‍ ചിഹ്നമടങ്ങിയ തോരണങ്ങളും പോസ്റ്ററുകളും കൂട്ടിയിട്ട് കത്തിക്കുന്നതിന്റെ ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടര്‍ ലൈവിന് ലഭിച്ചു.

ടി എം സിദ്ദിഖിനെ ഒഴിവാക്കി പി നന്ദകുമാറിന് പരിഗണിക്കുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ പൊന്നാനിയില്‍ സിപിഐഎം അണികള്‍ തെരുവിലിറങ്ങി വന്‍ പ്രകടനം നടത്തിയിരുന്നു.

No comments