അസമില്‍ രണ്ട് ബിജെപി എംഎല്‍എമാര്‍ കൂടി കോൺഗ്രസിൽ..!! ഇതോടെ കോൺഗ്രസിലേക്ക് വന്ന എംഎൽഎമാരൂടെ എണ്ണം..
ഗുവാഹത്തി: അസമില്‍ രണ്ട് ബിജെപി എംഎല്‍എമാര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. നിയമസഭ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പട്ടിക ബിജെപി പ്രഖ്യാപിച്ചപ്പോള്‍ ഇരുവര്‍ക്കും സീറ്റില്ലായിരുന്നു. ഇതിനെ തുടര്‍ന്നാണ് രാജി.
മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ദിലീപ് കുമാര്‍, ശിലാദിത്യ ദേവ് എന്നിവരാണ് രാജിവെച്ചത്. ബിജെപിയിലെ ചില നേതാക്കള്‍ തങ്ങളെ ഒതുക്കുവാന്‍ നോക്കുകയാണെന്ന് ഇരുവരും ആരോപിച്ചു.
ഞായറാഴ്ച ബിജെപി നേതാവും മന്ത്രിയുമായിരുന്ന സും റോങ്ഗാങ് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ദിപു മണ്ഡലത്തില്‍ നിന്ന് എംഎല്‍എയായിരുന്ന അദ്ദേഹത്തിന് ഇക്കുറി സീറ്റ് നിഷേധിച്ചിരുന്നു.
ബിജെപി ഘടക കക്ഷിയായിരുന്ന ബോദോലാന്റ് പീപ്പിള്‍ ഫ്രണ്ട് എന്‍ഡിഎ വിട്ട് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മഹാസഖ്യത്തില്‍ ചേര്‍ന്നിരുന്നു.
2005 ലാണ് അസമില്‍ ബിപിഎഫ് രൂപീകരിക്കുന്നത്. തുടര്‍ന്ന് 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 126 ല്‍ 12 സീറ്റുകള്‍ നേടിയ സംഘടന ബിജെപിക്കൊപ്പം ചേരുകയായിരുന്നു. എന്നാല്‍ അതിന് മുമ്ബ് രണ്ട് തവണയും കോണ്‍ഗ്രസിനൊപ്പമായിരുന്നു.
നിലവില്‍ അസം നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 60 എംഎല്‍എമാരാണുള്ളത്. കൂടാതെ സഖ്യകക്ഷികളായ അസംഗണ പരിഷതിന് 13 ഉം ബിപിഎഫിന് 12 എംഎല്‍എമാരുമുണ്ട്. സഭയിലെ ഒരു സ്വതന്ത്രന്റേയും പിന്തുണ ബിജെപിക്കാണ്. മാര്‍ച്ച് 27 നും ഏപ്രില്‍ 6 നും ഇടയിലായി മൂന്ന് ഘട്ടങ്ങളിലാണ് അസമില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.

No comments