രണ്ടാം ഘട്ട കൊവിഡ് വ്യാപനം ശക്തമായതോടെ ഇന്ത്യയില്‍ നിന്നുളളതും ഇന്ത്യയിലേക്കുളളതുമായ അന്താരാഷ്‌ട്ര യാത്രാ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം മേയ് 31 വരെ നീട്ടി
ന്യൂഡല്‍ഹി: രണ്ടാം ഘട്ട കൊവിഡ് വ്യാപനം ശക്തമായതോടെ ഇന്ത്യയില്‍ നിന്നുളളതും ഇന്ത്യയിലേക്കുളളതുമായ അന്താരാഷ്‌ട്ര യാത്രാ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം മേയ് 31 വരെ നീട്ടിയതായി ഡയറക്‌ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ). എന്നാല്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായുളള ക്യാരിയര്‍ വിമാനങ്ങള്‍ക്കും എയര്‍ ബബിള്‍ ചട്ടപ്രകാരമുളളതുമായ വിവിധ ഫ്ളൈറ്റുകള്‍ക്കും തടസമുണ്ടാകില്ലെന്നും ഡി.സി.ജി.എ അറിയിച്ചു. കൊവിഡ് പ്രതിസന്ധി കാലത്ത് വിവിധ രാജ്യങ്ങളിലേക്ക് അവശ്യ സര്‍വീസുകള്‍ വഴി ജനങ്ങളെ എത്തിക്കുന്നതാണ് എയര്‍ ബബിള്‍ സംവിധാനം. 27 രാജ്യങ്ങളുമായി ഇന്ത്യയ്‌ക്ക് എയര്‍ ബബിള്‍ സംവിധാനമുണ്ട്.
അമേരിക്ക, ബ്രിട്ടണ്‍, യു.എ.ഇ, കെനിയ, ഭൂട്ടാന്‍, ഫ്രാന്‍സ് എന്നീ പ്രധാന രാജ്യങ്ങളിലേക്ക് ഉള്‍പ്പടെയാണ് എയര്‍ ബബിള്‍ സംവിധാനം.

No comments