12 വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ ഇതുവരെ സര്‍ക്കാര്‍ തലത്തില്‍ തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍
ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗം രാജ്യത്തെ പിടിച്ചുകുലുക്കുന്നതിനിടെ, വരാനിരിക്കുന്ന കോവിഡ് മൂന്നാം തരംഗത്തില്‍ കുട്ടികളെയാണ് ഏറ്റവുമധികം രോഗം ബാധിക്കാന്‍ പോകുന്നത് എന്ന തരത്തില്‍ പുറത്തുവന്ന വാര്‍ത്തകള്‍ രക്ഷിതാക്കളില്‍ വലിയ ആശങ്കയാണ് ഉയര്‍ത്തുന്നത്.
അതിനിടെ 12 വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് പ്രമുഖ മരുന്ന നിര്‍മ്മാണ കമ്ബനിയായ ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി എന്ന തരത്തില്‍ ഇന്റര്‍നെറ്റില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഇത് തെറ്റാണെന്ന് കേന്ദ്രസര്‍ക്കാര്‍ സ്ഥിരീകരിച്ചു.
12 വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ ഇതുവരെ സര്‍ക്കാര്‍ തലത്തില്‍ തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ അറിയിപ്പില്‍ പറയുന്നു.

No comments