രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിസ്ഥാനം സംബന്ധിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുന്നു
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിസ്ഥാനം സംബന്ധിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. ഒറ്റ എംഎല്‍എമാര്‍ മാത്രമുള്ള പാര്‍ട്ടികള്‍ക്ക് എംഎല്‍എ സ്ഥാനം നല്‍കുന്നതിലാണ് തര്‍ക്കവും ആശയക്കുഴപ്പവും നിലനില്‍ക്കുന്നത്. കോടിയേരി ബാലകൃഷ്ണനാണ് നിലവില്‍ ഘടകകക്ഷികളുമായി ചര്‍ച്ച നടത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ചകള്‍ക്കിടയില്‍ കോടിയേരി ആശയവിനിമയം നടത്തുന്നുണ്ട്.
കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി ഇന്ന് എകെജി സെന്‍്ററിലെത്തി കോടിയേരിയുമായി ചര്‍ച്ച നടത്തി. രണ്ട് മന്ത്രിസ്ഥാനം വേണമെന്ന് ജോസ് ആവശ്യപ്പെട്ടെങ്കിലും ഇതു സാധ്യമല്ലെന്ന് കോടിയേരി വ്യക്തമാക്കിയതായാണ് സൂചന.

No comments